14.11.07

വിദ്യാസാഗരന്‍

ളരെ പണ്ടൊന്നുമല്ല, പാടലീപുത്രം എന്ന ദേശത്ത്‌ വിദ്യാസാഗരന്‍ എന്ന ഒരു പണ്ഡിതന്‍ ജീവിച്ചിരുന്നു. എല്ലാ മേഖലകളിലേയും അറിവുകള്‍ സ്വായത്തമാക്കിയ ഇദ്ദേഹത്തെ ആളുകള്‍ ഗോവിന്ദസ്വാമി എന്നായിരുന്നു വിളിച്ചിരുന്നത്‌. അറിവു നേടുന്നതില്‍ അതിയായ ആസക്തി കാണിച്ചിരുന്ന വിദ്യാസാഗരന്‍, പഠനത്തിനായി ബ്രഹ്മചര്യം അനുഷ്‌ഠിച്ചുപോന്നു. ഓരോ ഗുരുക്കന്‍മാരേയും കണ്ടെത്തിക്കഴിഞ്ഞാല്‍ അവരില്‍ നിന്നും കിട്ടാവുന്ന എല്ലാ അറിവുകളും കിട്ടിക്കഴിഞ്ഞ ശേഷമെ അദ്ദേഹം അവിടം പിരിഞ്ഞുപോവുകയുള്ളു.
.
ഓരോരോ ഗുരുക്കന്‍മാരേയും അന്വേഷിച്ച്‌ പഠിച്ച്‌ ഇനിയും ഗുരുക്കന്‍മാരാരും ഇല്ലാത്ത അവസ്ഥ വന്നെത്തി. എന്നിട്ടും താന്‍ വശത്താക്കിയ വിദ്യകളൊക്കെ അപൂര്‍ണ്ണമാണെന്നും ഇനിയും പലതും അറിയാനുണ്ടെന്നും ഉള്ള ബോധം അദ്ദേഹത്തെ വല്ലാതെ അലട്ടി. പൂര്‍ണ്ണ അറിവു നല്‍കാന്‍ പ്രാപ്‌തനായ ഒരു ഗുരുവിനെ അന്വേഷിച്ച്‌ അദ്ദേഹം യാത്ര പുറപ്പെട്ടു.
.
ഗുരുവിനെ തേടി വിദ്യാസാഗരന്‍ പല ദിക്കുകളിലും സഞ്ചരിച്ചു. ഒരിക്കല്‍ കാട്ടില്‍ കൂടി സഞ്ചരിക്കുമ്പോള്‍. ഒരു ആലിന്‍ ചുവട്ടില്‍ വിശപ്പും ക്ഷീണവും മൂലം ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ ആലിന്‍മുകളില്‍ ഒരു ബ്രഹ്മരക്ഷസ്സ്‌ ഇരിക്കുന്നതായി അദ്ദേഹം കണ്ടു. മുമ്പ്‌ മഹാ ജ്ഞാനിയായിരുന്ന ഒരു ബ്രാഹ്മണനായിരുന്നു ഈ ബ്രഹ്മരക്ഷസ്സ്‌. തനിക്കറിയാവുന്ന വിദ്യകളൊന്നും അന്യരെ പഠിപ്പിക്കില്ലെന്ന നിര്‍ബന്ധവ്രതക്കാരനായതുകാരണം ഒരു ബ്രാഹ്മണന്‍ ഇദ്ദേഹത്തെ ശപിക്കുകയും ബ്രഹ്മരക്ഷസായി മാറിപ്പോവുകയുണുണ്ടായത്‌. അര്‍ഹതയുള്ള ആരേയെങ്കിലും തനിക്കറിയാവുന്ന വിദ്യകള്‍ പഠിപ്പിച്ചു കൊടുത്താല്‍ മാത്രമെ ഇദ്ദേഹത്തിന്‌ ശാപമോക്ഷം കിട്ടുകയുള്ളു. അതിനുവേണ്ടി അര്‍ഹതപ്പെട്ടവരെ കാത്തിരിക്കുകയായിരുന്ന ഈ ബ്രഹ്മരക്ഷസ്സിന്റെ മുമ്പിലേക്കാണ്‌ വിദ്യാസാഗരന്‍ എത്തിപ്പെട്ടത്‌.
.
എന്നാല്‍ ഭക്ഷണ-പാനീയങ്ങള്‍ ഒന്നും ലഭിക്കാനിടയില്ലാത്ത സ്ഥലത്തായിരുന്നു ഇവരുടെ താമസം. പരിഹാരമായി ബ്രഹ്മരക്ഷസ്സ്‌ വിദ്യാസാഗറിന്‌ ഒരു സിദ്ധഔഷധം കൊടുത്തു. ഇത്‌ ദേഹത്തില്‍ കെട്ടിവെച്ചാല്‍ വിശപ്പിനേയും ദാഹത്തേയും ഉറക്കത്തേയും ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജലത്തില്‍ ഇറങ്ങിപ്പോയെങ്കില്‍ ഈ ഔഷധത്തിനുള്ള ശക്തിയെല്ലാം ക്ഷയിച്ച്‌, എത്രകാലം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ടോ അത്രയും കാലത്തെ ക്ഷീണം മുഴുവന്‍ ഒന്നായി നേരിടേണ്ടിവരുമെന്നും പറഞ്ഞിരുന്നു.
.
ഗുരു പറഞ്ഞ പ്രകാരം തന്നെ ആചരിച്ച്‌ ഓരോരോ വിദ്യകള്‍ അദ്ദേഹം പഠിച്ചെടുത്തു.ബ്രഹ്മരക്ഷസ്‌ തന്റെ അറിവുകളെല്ലാം മരത്തിനു മുകളിലിരുന്ന്‌ ഇലകളിലെഴുതി താഴെക്കിട്ടുകൊടുക്കും. താഴെ ശിഖരത്തില്‍ ഇരുന്ന്‌ വിദ്യാസാഗരന്‍ ഇതെല്ലാം വളരെ പെട്ടെന്നുതന്നെ പഠിച്ചെടുക്കുകയും. ബ്രഹ്മരക്ഷസ്സിന്‌ ശാപമോക്ഷം കിട്ടി ബ്രാഹ്മണനായി തന്റെ ഗൃഹത്തിലേക്ക്‌ യാത്ര തിരിക്കുകയും ചെയ്‌തു. വിദ്യാസാഗരന്‍ വീണ്ടുമുള്ള യാത്രക്കിടെ എത്തിപ്പെട്ടത്‌ കലിംഗരാജ്യത്താണ്‌.
.....................................-> വരരുചി, വിക്രമാദിത്യന്‍, ഭട്ടി, ഭര്‍തൃഹരി

0 നിങ്ങള്‍ പറയൂ ::

link to small business website design resources
Provided by small business website design firm.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP