12.12.07

വരരുചി, വിക്രമാദിത്യന്‍, ഭട്ടി, ഭര്‍തൃഹരി

വിദ്യാസാഗരന്‍ അനേകം സ്ഥലങ്ങള്‍ ചുറ്റിസഞ്ചരിച്ച്‌ ഉജ്‌‌ജയിനി എന്ന പ്രസിദ്ധമായ രാജ്യത്ത്‌ എത്തിപ്പെട്ടു. ഉജ്‌‌ജയിനിയിലെ രാജാവിന് പുത്രഭാഗ്യമുണ്ടായിരുന്നില്ല. ഒരു പുത്രി മാത്രമെ അദ്ദേഹത്തിന്‌ മക്കളായി ഉണ്ടായിരുന്നുള്ളു. അവളെ രാജാവ്‌ വളരെ സ്‌നഹത്തോടേയും ലാളനയോടെയുമാണ്‌ വളര്‍ത്തിയത്‌.
.
വിദ്യാസാഗരന്റെ യാത്രാമദ്ധ്യേ ഒരു അരുവി കടക്കേണ്ടതുണ്ടായിരുന്നു. അരുവിയിലെ ജലത്തില്‍ അറിയാതെ അദ്ദേഹം സ്‌പര്‍ശിച്ചുതും ബോധരഹിതനായി ജലത്തില്‍ വീണു. ജലത്തില്‍ സ്‌പര്‍ശിച്ചതോടെ മുമ്പ്‌ ബ്രഹ്മരക്ഷസ്സ്‌ നല്‍കിയ വരത്തിന്റെ ശക്തി ക്ഷയിച്ചുപോവുകയും അത്രയും കാലത്തെ ക്ഷീണവും വിശപ്പും പെട്ടേന്ന്‌ അനുഭവിക്കേണ്ടി വരികയും ചെയ്‌തു.
അതിനടുത്തു തന്നെ മന്ദാകിനി എന്ന പേരുള്ള ഒരു ശൂദ്രസ്‌ത്രി വിദ്യാധരന്റെ ആകാരസൗഷ്‌ഠവം, വിദ്യ, വിനയം എന്നിവ കൊണ്ട്‌ സമ്പന്നനായ അദ്ദേഹത്തെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ആ സ്‌ത്രീ പരിഭ്രാന്തയായി സഖിമാരോടൊപ്പം ഓടിവന്ന്‌ വിദ്യാസാഗരനെ പൊക്കിയെടുത്ത്‌ തന്റെ വീട്ടിലേക്ക്‌ കൊണ്ടുപോവുകയും വൈദ്യന്‍മാരേ കൂട്ടിക്കൊണ്ടുവന്ന്‌ ശുശ്രൂഷിപ്പിക്കുകയും ചെയ്‌തു.
.
.
രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം രോഗം പൂര്‍ണ്ണമായും ഭേദമായ വിദ്യാസാഗരന്‍ കഴിഞ്ഞ വസ്‌തുതകളെല്ലാം അറിവായപ്പോള്‍ തന്റെ പ്രാണന്‍ രക്ഷിച്ച ആ സ്‌ത്രീയോട്‌ പ്രാണസംരക്ഷണത്തേക്കാള്‍ ശ്രേഷ്‌ഠമായ ഒരു ധര്‍മ്മവും മനുഷ്യന്‍ ചെയ്യാണ്ടതായിട്ടില്ലെന്നും ഇവന്‍ നിന്നോട്‌ എന്തു പ്രത്യുപകാരമാണെ ചെയ്യേണ്ടതെന്നും പറയാന്‍ ആവശ്യപ്പെട്ടു.
.
വിദ്യാസാഗരന്റെ കരുണാമാസൃണമായ വാക്കുകള്‍ കേട്ടു മനമലിഞ്ഞ ആ സ്‌ത്രീരത്‌നം പെട്ടെന്ന്‌ അദ്ദേഹത്തിന്റെ മുമ്പില്‍വന്നിട്ടു വിനീതമായി ആദ്ദേഹത്തെ വന്ദിച്ച ശേഷം ഇങ്ങനെ പറഞ്ഞു:
.
``മഹാത്മാവേ അങ്ങേയ്‌ക്കു ഞാന്‍ ചെയ്‌ത സഹായത്തെ അങ്ങ്‌ വലുതാക്കി കല്‍പിച്ച്‌ എന്നെ പുകഴ്‌ത്തുന്നു. അതിലേയ്‌ക്കു എന്നോടു പ്രത്യുപകാരം ചോദിക്കുവാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്നു. ഞാന്‍ ചെയ്‌ത ഉപകാരം വലുതായാലും ശരി ചെറുതായാലും ശരി അതിന്‌ അങ്ങു പറയുന്നിടത്തോളമുള്ള വിലയില്ല. എന്തുകൊണ്ടെന്നാല്‍ ഇതെന്നുമാത്രമല്ല, ഇതിലും ഉപരിയായിട്ടുള്ള സഹായങ്ങള്‍കൂടി പരന്മാര്‍ക്കു ചെയ്യുവാന്‍ മനുഷ്യര്‍ എപ്പോഴും കടപ്പെട്ടുകൊണ്ടുതന്നെയിരിക്കുന്നു. മഹാനായ അങ്ങേയ്‌ക്കു ഞാന്‍ ഏതോ നിസ്സാരമായ ഒരു സഹായം ചെയ്‌തു എന്നിരിക്കാം ഇങ്ങനെ ഒരു ലഘുവായ സഹായം ചെയ്യാനെങ്കിലും എനിക്കു സിദ്ധിച്ച ഭാഗ്യത്തെയാണ്‌ ഞാന്‍ പ്രശംസിക്കുന്നത്‌. ഈ ഒരൊറ്റ സന്തോഷം കൊണ്ടുതന്നെ എന്റെ ജന്മം സഫലീകരിച്ചു. ഇതില്‍ കൂടുതലായി എന്തൊരു പ്രത്യുപകാരമാണ്‌ എനിക്കുവേണ്ടത്‌. അതുകൊണ്ട്‌ അങ്ങ്‌ എന്നോട്‌ പ്രത്യുപകാരത്തെ ആവശ്യപ്പെടണമെന്ന്‌ പറയുന്നതു തന്നെ എനിക്കു വലിയ സങ്കടമായിരുക്കുന്നു. ഇത്തരത്തില്‍ ഒരു മഹാഭാഗ്യം തന്നെ എനിക്കുണ്ടാകുമെന്നു ഞാന്‍ സ്വപ്‌നെന അറിഞ്ഞിരുന്നതേയില്ല. എന്നാല്‍ ഞാന്‍ അങ്ങയോടു ആവശ്യപ്പെടുന്നത്‌ ഒരൊറ്റ സംഗതിമാത്രമാണ്‌. അതായതു എനിക്കു എന്റെ ജീവിതകാലമത്രയും അങ്ങയുടെ ഭാര്യയായിരുന്നു പാദശുശ്രുഷകള്‍ ചെയ്‌ത്‌ എന്റെ ജന്മത്തെ സാഫല്യമുള്ളതാക്കിത്തിര്‍ക്കണമെന്നുള്ള മോഹമാണ്‌ അത്‌. അല്ലാതെ മറ്റൊന്നിലും എനിക്കശേഷം ആശയില്ല"
.
അവളുടെ വാക്കുകളെ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്ന വിദ്യാസാഗരന്‌ പെട്ടെന്നു പലേ ചിന്തകളുമുണ്ടായി തനിക്കുചെയ്‌ത നിസ്‌തുല്യമായ ഉപകാരത്തെപ്പറ്റി ആലോചിക്കുന്ന പക്ഷം അവള്‍ എന്തുതന്നെ ആവശ്യപ്പെട്ടാലും കൊടുക്കുക എന്നത്‌്‌ അത്യാവശ്യമായിട്ടുള്ളതാണ്‌ എന്നാല്‍ അവള്‍ ആവശ്യപ്പെടുന്നതെന്തെണ്‌. ഇരുവരുടെ ജാതിയെ, നിയമത്തെ അടിസ്ഥാമാക്കി നോക്കുകയാണെങ്കില്‍ വിദ്യാസാഗരന്‍ ബ്രാഹ്മണനും അവള്‍ ശൂദ്രസ്‌ത്രീയുമാകയാല്‍ കാര്യം കുഴപ്പത്തിലുമാണ്‌. ഒരു ബ്രാഹ്മണന്‌ ഒരു ശൂദ്രസ്‌ത്രീയെ വിവാഹം കഴിക്കണമെന്നുണ്ടായിരുന്നാല്‍ അയാള്‍ ആദ്യമായി കുലാചാരപ്രകാരം സ്വവംശജമായ ഒരു ബ്രാഹ്മണസ്‌ത്രീയെ വിവാഹം കഴിച്ച ശേഷം ക്ഷത്രിയ വൈശ്യകുലങ്ങളല്‍നിന്നും ഓരോരുത്തരെയും വിവാഹം ചെയ്‌തിട്ടേ ശൂദ്രസ്‌ത്രീയെ പാണിഗ്രഹണം ചെയ്യുവാന്‍ നിവൃത്തിയുള്ളു. അതിനാല്‍ അവളുടെ ആഗ്രഹപൂരണത്തിനു താല്‍ എന്താണുചെയ്യുക എന്നിങ്ങനെ അദ്ദേഹം ദീര്‍ഘമായി ആലോചന ചെയ്‌തുടങ്ങി.
.
അതിലേക്ക്‌ എന്താണുചെയ്യുക എന്ന്‌ ആലോചിച്ചുകൊണ്ട്‌ പലേ വഴികളും ആരാഞ്ഞുതുടങ്ങി.
ഒടുവില്‍ ഉജ്ജയിനിയിലെ രാജാവിന്റെ സമീപത്തില്‍ ചെന്നുചേരുകയും താന്‍ എത്തിപ്പെട്ട ഈ വിഷമ സന്ധിയെക്കുറിച്ച്‌ രാജാവിനെ ധരിപ്പിക്കുകയും ചെയ്‌തു. രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വിദ്യാസാഗരന്‍ ആദ്യമായി രാജസദസ്സില്‍ തന്നെയുള്ള ബ്രാഹ്മണനായ മന്ത്രിയുടെ പുത്രിയായ ബ്രാഹ്മണസ്‌ത്രീയെ വിവാഹം കഴിച്ചു. അനന്തരം വിവാഹം ചെയ്യേണ്ടത്‌ ഒരു ക്ഷത്രിയ സ്‌ത്രീയെ ആണ്‌. രാജാവാകട്ടെ ഗോവിന്ദസ്വാമിയുടെ വിദ്യാവിഭൂഷണങ്ങളും രൂപലാവണ്യവും കണ്ടു സംതൃപത്‌നായിത്തീരുകയാല്‍ തന്റെ പുത്രിയെ വിവാഹം കഴിച്ചുകൊടുക്കാമെന്നു തന്നെ തീര്‍ച്ചചെയ്തു. അതിന്‍പ്രകാരം ഉജ്ജയിനിരാജ്യത്തിനെല്ലാം. ഏകാവകാശിനിയായിരുന്ന ആ രാജകന്യകയെ അദ്ദേഹത്തിനായി നല്‌കി. അതുനു ശേഷം വിദ്യാസാഗരന്‍ ഒരു കുലപതി എന്ന ആളുടെ പുത്രിയായ ഒരു വൈശ്യസ്‌ത്രീയെ വേണ്ട ആര്‍ഭാടങ്ങളോടും ആഡംബരങ്ങളോടും കൂടി തന്റെ ഭാര്യയായി സ്വീകരിച്ചു.നിശ്ചയപ്രകാരം വിവാഹങ്ങളെല്ലാം കഴിഞ്ഞയുടെനെ അദ്ദേഹം വളരെ വിസ്‌താരത്തില്‍ നാലുകെട്ടായി ഒരു കെട്ടിടം പണികഴിപ്പിച്ചു ഓരോ കെട്ടിടത്തിലും ഓരോ ഭാര്യമാരോടുംകൂടി സുഖമായി താമസിച്ചു ഇപ്രകാരം അദ്ദേഹം ഗൃഹസ്ഥാശ്രമത്തെ അവലംബിച്ചു.
.
ഇങ്ങനെയിരിക്കെ ഉജ്ജയിനീരാജാവ്‌ വാര്‍ദ്ധക്യംകൊണ്ട്‌ രാജ്യഭരണസംബന്ധങ്ങളായ കാര്യങ്ങളില്‍ ഏര്‍പ്പെടുവാന്‍ അശക്തനായിത്തിര്‍ന്നിരുന്നു അതിനാല്‍ അദ്ദേഹം തന്റെ മകളുടെ ഭര്‍ത്താവായ വിദ്യാസാഗരനെത്തന്നെ രാജാവായി അഭിഷേകം ചെയ്യുകയും. ചെയ്‌തു.
.
വിദ്യാസാഗരന്‍ രാജ്യനായകനായി പ്രജാപരിപാലനം ചെയ്യ്‌തുവെന്നു. ഇതിനിടെ വാഴ്‌ചയൊഴിഞ്ഞ രാജവൃദ്ധന്‍ ചരമഗതിയെ പ്രാപിച്ചിരുന്നു വിദ്യാസാഗരന്റെ ഭരണത്തില്‍ നാട്ടുകാര്‍ അസാമാന്യമായ സംതൃപ്‌തിയെ പ്രത്യക്ഷപ്പെടുത്തി.
.
കാലവും കുറേക്കഴിഞ്ഞു അപ്പോഴേക്കും അദ്ദേഹത്തിന്റെ നാലു ഭാര്യമാരും ഓരോ ആണ്‍കുട്ടികളെവീതം പ്രസവിച്ചു.
.
അതില്‍ ബ്രാഹ്മണസ്‌ത്രീയുടെ പുത്രനു വരരുചി എന്നും.
ക്ഷത്രിയസ്‌ത്രിയുടെ പുത്രന്‌ വിക്രമാദിത്യനെന്നും.
വൈശ്യസ്‌ത്രീയുടെതിന്‌ ഭട്ടിയെന്നും
ശൂദ്രസ്‌ത്രീയായ മന്ദാകിനിയുടെ പുത്രന്‌ ഭര്‍ത്തൃഹരി എന്നും നാമകരണം ചെയ്‌തു.
.....................................-> ഭര്‍തൃഹരി

1 നിങ്ങള്‍ പറയൂ ::

hailmary 21.3.12  

vikramaaditya sadassile navarathnangal aarokke aanu?

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP