20.1.08

ഭര്‍ത്തൃഹരി

നാലുപുത്രന്മാരേയും വിദ്യാസാഗര്‍ ക്രമേണ സര്‍വശാസ്‌ത്രങ്ങളും കലാവിദ്യകളും അഭ്യസിപ്പിച്ചു പ്രസിദ്ധന്മാരാക്കിത്തീര്‍ത്തു പുത്രന്മാരില്‍ വച്ച്‌ വിദ്യാസാഗറിന്‌ ശൂദ്രസ്‌ത്രീയുടെ പുത്രനായ ഭര്‍ത്തൃഹരിയോടായിരുന്നു കൂടുതല്‍ സ്‌നേഹം. മൂത്തപുത്രും ഭര്‍ത്തൃഹരിയായിരുന്നു. കൂടാതെ മറ്റു പുത്രന്മാരില്‍വച്ചെല്ലാം ഭര്‍ത്തൃഹരുയുടെ ധിഷണതയും സൗന്ദര്യവുമെന്നുമാത്രമല്ല സ്വഭാവഗുണങ്ങളെല്ലാം പ്രശംസനീങ്ങളായിരുന്നു.
ഭര്‍ത്തൃഹരിയുടെ അളവറ്റ പാണ്ഡിത്യം ഉജ്ജയിനി മുഴുന്‍ പരന്നു ഇങ്ങനെയിരിക്കെ ഒരിക്കല്‍ വേദത്തില്‍ കുറേഭാഗം നശിച്ചുപോകയുണ്ടായി. അതിനാല്‍ പല മഹാന്മാരും അതിനെ പൂര്‍ത്തികരിച്ചുകൊടുക്കണമെന്നു ഭര്‍ത്തൃഹരിയോടു ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചു അദ്ദേഹം അതിനെ നിര്‍വഹിച്ചുകൊടുത്തു. കൂടെതെ മറ്റു ചില വ്യാകരണഗ്രന്ഥങ്ങളെല്ലാം അദ്ദേഹം രചിച്ചു.
ഭര്‍ത്തൃഹരി തന്റെ സഹോദരന്മാരുമായി വസിച്ചുവരവേ പിതാവായ വിദ്യാസാഗരന്‍ ഭര്‍ത്തൃഹരിയെ രാജാവാക്കി അഭിഷേകം ചെയ്‌തുവച്ചിട്ട്‌ അദ്ദേഹം തപസ്സിനായി വനത്തിലേയ്‌ക്കു പുറപ്പെട്ടു.മറ്റു പുത്രന്മാര്‍ക്കാര്‍ക്കും രാജ്യം നല്‍കാതെ ഭര്‍ത്തൃഹരിക്കുതന്നെ വിദ്യാസാഗരന്‍ രാജ്യാഭിഷേകം ചെയ്‌തത്‌ അദ്ദേഹം മൂത്തപുത്രനായിരുന്നതു കൊണ്ടുമാത്രമല്ല, തന്റെ സകല ശ്രേയസ്സുകള്‍ക്കു കാരണഭൂതയായിരുന്ന ശൂദ്രസത്രീയുടെ പുത്രനെന്നുള്ള അവസ്ഥയെ പരിഗണിച്ചിട്ടുമാത്രമായിരുന്നു. വിശിഷ്യ മറ്റു പുത്രന്മാരെ അപേക്ഷിച്ചു ആ സ്ഥാനത്തെ അലങ്കരിക്കുവാനുള്ള യോഗ്യതയും ഭര്‍ത്തൃഹരിക്കായിരുന്നു. പുത്രനെ രാജ്യഭരണസംഗതികളെല്ലാം ചുമലപ്പെടുത്തി വനത്തിലേക്കു തപം ചെയ്യുവാന്‍ പോയ വിദ്യാസാഗരന്‍ ഏറെത്താമസിയാതെ തന്നെ സര്‍വസ്വവും ത്യജിച്ചു മോക്ഷപദവി അടഞ്ഞു.
ഭര്‍ത്തൃഹരി രാജനീതികളേയും ധനമാര്‍ഗ്ഗങ്ങളേയും ശരിക്കനുഷ്‌ഠിച്ചുകൊണ്ടു ഭരണം നടത്തിവന്നു ഈയിടയ്‌ക്കുതന്നെ അദ്ദേഹം വിവാഹവും ചെയ്‌തിരുന്നു. അദ്ദേഹത്തിന്‌ അനേകം ഭാര്യമാരുമുണ്ടായതായിട്ടാണറിയുന്നത്‌ എന്നാല്‍ അതില്‍വച്ചെല്ലാം താന്‍ കൂടുതലായി സ്‌നേഹിച്ചിരുന്നത്‌ അനംഗസേന എന്ന സത്രീയെയായിരുന്നു. അവളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭാര്യപദത്തെ അലങ്കരിച്ചിരുന്നത്‌.
ഇപ്രകാരം കാലം കുറേക്കഴിഞ്ഞു അങ്ങിനെയിരിക്കേ ഒരിക്കല്‍ ഉജ്ജയിനിയിലുള്ള ഒരു ദരിദ്രനായ ബ്രാഹ്മണന്‍ തന്റെ സഹിക്കവയ്യാത്ത ദാരിദ്ര്യസ്ഥിതികൊണ്ടു സമ്പത്തിനായി ദുര്‍ഗ്ഗാദേവിയെ ഭജിച്ചുവന്നു. ബ്രാഹ്മണന്റെ ഉപാസനകള്‍ ശക്തിമത്തായിതീര്‍ന്നതോടുകൂടി ആ ദേവി അയാളുടെ മുമ്പില്‍ പ്രത്യക്ഷീഭവിച്ച്‌ നിനക്കെന്തഭീഷ്‌ടമണുള്ളത്‌ എന്നു ചോദിച്ചു. അപ്പോള്‍ അവന്‍ തന്റെ ദരിദ്ര്യസ്ഥിതിയെപ്പറ്റി ദേവിയോടു പറയുകയും ഉടനേ ദേവി പരിഹാരാര്‍ത്ഥം അയാള്‍ക്കു ഒരു മാമ്പഴം കൊടുക്കുകയും ചെയ്‌തു. ഈ മാമ്പഴത്തെ ഭക്ഷിച്ചാല്‍ ജരാനരയോ രോഗങ്ങളൊന്നും കൂടാതെ വളരെക്കാലം സുഖമായിജീവിച്ചിരിക്കുവാന്‍ സാധിക്കുന്നതാണെന്നു ദേവി അരുളിച്ചെയ്‌തിട്ടു മറഞ്ഞു.
ബ്രാഹ്മണന്‍ മാമ്പഴത്തെ വാങ്ങി കൈയില്‍വച്ചും കൊണ്ട്‌ പലതും ചിന്തിച്ചുതുടങ്ങി. ``ദാരിദ്രത്തിനു എന്തെങ്കിലു ശമനം കിട്ടാന്‍ വേണ്ടിയാണ്‌ ദേവിയെ സേവിച്ചതു തന്നെയും, കിട്ടിയതേ? വെറുമൊരു മാമ്പഴം മാത്രം. ഇതു തിന്നാന്‍ വളരെക്കാലം ജീവിച്ചിരുന്നതു കൊണ്ടുള്ള പ്രയോജനമെന്താണ്‌? ദുഃഖം മാത്രം മിച്ചം. അതിനാല്‍ ഈ മാമ്പഴം ഞാന്‍ ഭക്ഷിക്കുന്നില്ല. ഇതു വളരെ വിശേഷപ്പെട്ട ഒന്നായതുകൊണണ്ട്‌്‌ ഇതിനെ രാജാവായ ഭര്‍ത്തൃഹരിക്കുതന്നെ കൊണ്ടുചെന്നു കൊടുക്കാം. ഇതിനെ അദ്ദേഹത്തിനു കാഴ്‌ചവച്ചാല്‍ അദ്ദേഹം എന്റെ ദാരിദ്ര്യശമനത്തിനു വേണ്ട ദ്രവ്യങ്ങള്‍ തരുന്നതാണ്‌. അതുകൊണ്ട്‌ എന്റെ ദാരിദ്ര്യം തീരുന്നതിനും പുറമേ ഈ മാമ്പഴം ഭക്ഷിച്ച്‌ അദ്ദേഹം വളരെക്കാലം ജീവിച്ചിരുന്നു പ്രജകള്‍ക്കുവേണ്ടി നന്മകള്‍ ചെയ്യുകയും ചെയ്യും. അതു വലിയ രക്ഷയുമാണല്ലോ.''
ഇങ്ങനെ അയാള്‍ നിശ്ചയിച്ചുറച്ചു കൊണ്ട്‌ മാമ്പഴവുമായി നേരേ രാജസമീപത്തില്‍ ചെന്നു. ഉടന്‍ തന്നെ വിവരമറിഞ്ഞ ഭര്‍ത്തൃഹരി അദ്ദേഹത്തെ വളരെ ബഹുമാനിച്ചിരുത്തി അയാളുടെ ദാരിദ്ര്യശമനത്തിലേക്ക്‌ വേണ്ട ധനസമ്പത്തുകളെ ദാനം ചെയ്‌തു സംത്യപ്‌തനാക്കി യാത്രയയച്ചു.
ബ്രാഹ്മണന്‍പോയ ശേഷം ഭര്‍ത്തൃഹരി മാമ്പഴത്തെ എടുത്തു കൈയില്‍വച്ചു കൊണ്ട്‌ അതിനെ ഭക്ഷിക്കുകയോ അതോ തന്റെ വാത്സല്യഭാജനമായ അനംഗസേനയ്‌ക്കു കൊടുക്കുകയോ എന്നു വളരെ നേരം ആലോചിച്ചു. ഒടുവില്‍ അനംഗസേനയ്‌ക്കു തന്നെ കൊടുത്തുകളയാം എന്നു അദ്ദേഹം തീര്‍ച്ചയാക്കി. അതിന്‍ പ്രകാരം അവളെ വിളിച്ചു അതിനെ കൈവശം കൊടുക്കുകയും ചെയ്‌തു.
അനംഗസേനയാകട്ടെ അതിനെ അവള്‍ക്കു വളരെ വളരെ സ്‌നേഹമുമായിരുന്ന ഒരു ജാരപുരുഷനു കൊടുത്തു. അനന്തരം അവന്‍ അതിനെ തനിക്ക്‌ ഇഷ്‌ടമുണ്ടായിരുന്ന മറ്റൊരു സ്‌ത്രീക്കായിട്ടുകൊടുത്തു. അവള്‍ അതിനെ അവളുടെ ഒരു വേലക്കാരിയിലുള്ള സ്‌നേഹത്താല്‍ അവള്‍ക്കു സമ്മാനിച്ചു ഇങ്ങനെ മാമ്പഴം പലേ കൈകള്‍ മറിഞ്ഞുപോയി.ഒരു ദിവസം ഭര്‍ത്തൃഹരി രാജവീഥിയില്‍ കൂടി സഞ്ചരിച്ചുവരുമ്പോള്‍ ഒരു സ്‌ത്രീ ഒരു പാത്രം നിറയെ ചാണകവും അതിനുമുകളില്‍ ഒരു മാമ്പഴവുമായി പോകുന്നതിനെ കണ്ടു. അപ്പോള്‍ അദ്ദേഹത്തിനു ആ മാമ്പഴം താന്‍ അനംഗസേനയ്‌ക്കു കൊടുത്ത മാമ്പഴമല്ലേന്നുള്ള സംശയം ജനിച്ചു. അതിനാല്‍ അദ്ദേഹം പെട്ടെന്നു കൊട്ടാരത്തിലേക്കുമടങ്ങിച്ചെന്നിട്ട്‌ ഒരു ശിപായിയെ അയച്ചു മാമ്പഴം കൊണ്ടുവന്നു കൊടുത്തു ബ്രാഹ്മണനെ കൂട്ടിക്കൊണ്ടു രാജസമീപം വിവരമുണര്‍ത്തിച്ചു. അപ്പോള്‍ ഭര്‍ത്തൃഹരി അയാളെ
വരുത്തി ഇങ്ങനെ ചോദിച്ചു;
``അങ്ങ്‌ എനിക്കു തന്നെ മാമ്പഴം അങ്ങേയ്‌ക്കു ശ്രീ ഭഗവതി തന്നതാണെന്നും അതുപോലെയുള്ള മാമ്പഴം കിട്ടുന്നതല്ലെന്നുമല്ലേ പറഞ്ഞത്‌? "
ബ്രാഹ്മണന്‍ : "അതേ അതു എനിക്കു വേണ്ടി ദേവി തന്നതു തന്നെയാണ്‌. അതുപോലെ ഒരു പഴം കിട്ടുന്നതുമല്ലേ എന്താണ്‌ അങ്ങിനെ ചോദിച്ചത്‌?"
രാജാവ്‌ : "അതുപോലെതന്നെയുള്ള ഒരു മാമ്പഴം ഞാന്‍ ഇന്നു വേറെ ഒരാളിന്റെ പക്കല്‍വച്ചു കണ്ടു യാതൊരു വ്യത്യാസവും എനിക്കു തോന്നിയില്ല അതിനുള്ള കാരണമെന്താണ്‌?"
ബ്രാഹ്മണന്‍: "മഹാരാജാവേ! ഞാന്‍ അവിടത്തേക്കുതന്ന മാമ്പഴം അങ്ങുതന്നെ ഭക്ഷിച്ചുവോ അതോ മറ്റുവല്ല വര്‍ക്കും കൊടുത്തുവോ?"
രാജാവ്‌ : "അതിനെ ഞാന്‍ ഭക്ഷിച്ചില്ല. എന്റെ പ്രേമഭാജനമായ അനംഗസേനയ്‌ക്കു കൊടുത്തു."
ബ്രഹ്മണന്‍: "എന്നാല്‍ രാജ്ഞിയെ വരുത്തി അതിനെ എന്തുചെയ്‌തു എന്നു ചോദിക്കണം അപ്പോള്‍ സൂക്ഷമമായി വിവരം അറിയാം."
ഉടനെതന്നെ അദ്ദേഹം തന്റെ പട്ടമഹിഷിയെ വിളിച്ചുവരുത്തി `ഞാന്‍ നിനക്കുതന്നെ മാമ്പഴം നീ തന്നെ ഭക്ഷിച്ചുവോ അതല്ല മറ്റു വല്ലവര്‍ക്കുമായി കൊടുത്തുവോ? സത്യം പറയണം എന്നാല്‍ ഉപദ്രവമില്ല. അല്ലാത്തപക്ഷം ഞാന്‍ എന്തുചെയ്യുമെന്നറിയാമോ? എന്നിങ്ങനെ കയര്‍ത്തു പറഞ്ഞു. അപ്പോള്‍ അനംഗസേന, വാസ്‌തവം മറച്ചുവെച്ചാല്‍ കാര്യം തകരാറിലാവുമെന്നു കരുതി നടന്ന സംഗതി മുഴുവന്‍ കേട്ട അദ്ദേഹത്തിനുണ്ടായ ആ അവസ്ഥ പറഞ്ഞറിയിക്കാവതല്ല. ഏതായാലും മേലാല്‍ സ്‌ത്രീകളെയെന്നുമാത്രമല്ല അര്‍ത്ഥപുത്രഗൃഹാദികളായ ഒന്നിനേയും വിശ്വസിക്കുവാന്‍ പാടില്ലെന്നു കരുതി അവകളിലെല്ലാം വൈരാഗ്യം ഉറച്ചിട്ട്‌ ആ ബ്രഹ്മണാനോടു വളരെ സമാധാനങ്ങള്‍ പറഞ്ഞ്‌ അദ്ദേഹം അനംഗസേനയേയും അവളുടെ ഇഷ്‌ടപ്രകാരം വര്‍ത്തിച്ചു കൊള്ളുവാനനുവദിച്ചു യാത്രയാക്കി.
ഇനി താന്‍ പ്രാപഞ്ചികമായ യാതോരു സംഗതിയിലും. ഇടപെടുന്നതല്ലാ എന്നുള്ള വൈരാഗ്യത്തോടുകൂടി സര്‍വ്വസ്വവും ത്യജിച്ചു രാജ്യത്തെ തന്റെ അനുജനായ വിക്രമാദിത്യനെ ഏല്‍പിച്ച്‌ മേല്‍പറഞ്ഞ മാമ്പഴത്തെയും അദ്ദേഹത്തിനു കൊടുക്ക ശേഷം കാട്ടിലേക്കുപോയി. അവിടെ കുറഞ്ഞൊരു കാലമിരുന്നു തപം ചെയ്‌തശേഷം ഒടുവില്‍ മുക്‌തി പദത്തെ പ്രാപിക്കുകയും ചെയ്‌തു.
ജീവിതം പിന്നിട്ട ഓരോ അവസരങ്ങളിലും വൈവിദ്ധ്യങ്ങളിലും അദ്ദേഹം അനേകം പദ്യങ്ങള്‍ എഴുതിയിട്ടിരുന്നു.ഭര്‍ത്തൃഹരിയാല്‍ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തിന്‌ അദ്ദേഹത്തിന്റെ നാമം തന്നെ കൊടുത്തിരിക്കുന്നു ഇതില്‍ അദ്ദേഹം നീതി, ശ്രൃംഗാരം, വൈരാഗ്യം എന്നീ മൂന്നു പദ്ധതികളിലായി മൂന്ന്‌ ശതകങ്ങളാണ്‌ അടക്കം ചെയ്‌തിരിക്കുന്നത്‌.
ആദ്യമായി രാജ്യ ഭരണാദിനീതിബേധകങ്ങളായ വൃത്തിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എഴുതിവെച്ചതാണ്‌ നീതിശതകം.
അനന്തരം ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ എഴുതിയത്‌ ശ്രൃംഗാരശതകം.
ഒടുവില്‍ സര്‍വസ്വവും പരിത്യജീച്ചിട്ടു വൈരാഗ്യത്തിലും അതിന്റെ യഥാര്‍ത്ഥസ്ഥിതികളെ അനുഭവത്തില്‍ അറിഞ്ഞു. അപ്പോള്‍ എഴുതിയതാണ്‌ വൈരാഗ്യശതകം.

3 നിങ്ങള്‍ പറയൂ ::

കാവലാന്‍ 21.1.08  

നന്നായിരിക്കുന്നു.ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി.

ഹരിത് 21.1.08  

കൊള്ളാം

കുട്ടിച്ചാത്തന്‍ 9.10.08  

ചാത്തനേറ്: വിദ്യാസാഗരന്റെയും വിക്രമാദിത്യന്റേം ഭര്‍ത്തൃഹരിയുടെയും കഥകള്‍ അറിയാമായിരുന്നു. ഇടമുറിഞ്ഞ് നിന്നിരുന്ന ഒരു കണ്ണി ഇന്നിതാ കൂട്ടിച്ചേര്‍ത്തു. നന്ദി.

വിദ്യാസാഗരന്‍ വിക്രമാദിത്യനെ രാജാവാക്കി എന്നായിരുന്നു ഒന്ന്, പക്ഷേ ഭര്‍ത്തൃഹരി രാജാവിന്റെ മാമ്പഴകഥയും വായിച്ചിരുന്നു. ഇപ്പോള്‍ അതു രണ്ടും കൂട്ടിച്ചേര്‍ത്തു.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP